യുഡിഎഫ് ഭരിക്കുമ്പോൾ വല്ലാത്ത നിരാശ ജനങ്ങൾക്കുണ്ടായിരുന്നു, ഇപ്പോൾ കാലം മാറി: മുഖ്യമന്ത്രി

cm-pinarayi-vijayan

യുഡിഎഫ് ഭരിക്കുമ്പോൾ വല്ലാത്ത നിരാശ ജനങ്ങൾക്കുണ്ടായിരുന്നുവെന്നും ഇപ്പോൾ ആ കാലം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് ജനങ്ങൾക്ക് ധാരണ ഉണ്ട്. ഇതിനെല്ലാം ഇടയാക്കിയത് എൽഡിഎഫ് പത്ത് വർഷം ഭരിച്ചത് കൊണ്ട് ആണെന്ന് ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പോർട്ട് നിർമാണത്തിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നു
പിന്നീട് അതെല്ലാം എൽഡിഎഫ് സർക്കാർ ഇടപ്പെട്ട് പൂർത്തിയാക്കി. ജനങ്ങൾ ചേർന്ന് നിന്നത് കൊണ്ടാണ് വികസനം സാധ്യമായത്.
നമ്മുടെ നാട് വികസിത കേരളം ആയി മാറണം. രാജ്യത്തെ മികച്ച വിദ്യാഭ്യാസ മേഖലയായി കേരളം മാറി. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്ത് ഒന്നാമതായി. ഉന്നതവിദ്യാഭ്യാസ രംഗം രാജ്യത്ത് മികച്ച നിലവാരത്തിൽ എത്തിക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നല്ലതായി മാറി ഇരിക്കുന്നു. ആഗ്രഹിച്ചത് ഒക്കെ യാഥാർത്ഥ്യമാക്കി.

Also read: ഇതെല്ലാം തുടരേണ്ടതല്ലേ… ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രധാനം:മുഖ്യമന്ത്രി

കേരളത്തിലേക്ക് ധാരാളം വ്യവസായങ്ങൾ ഇപ്പോൾ എത്തുന്നുവെന്നും റെ‍ഡ് കാറ്റ​ഗറി ഒഴികെ എല്ലാ വ്യാവസായവും കേരളത്തിൽ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ നികുതിയേതര വരുമാനം വർദ്ധിച്ചു. അഭിമാനകരമായ ചിത്രമാണ് ഇപ്പോൾ പറയാനുള്ളതെന്നും നിർണായകമായ തെരഞ്ഞെടുപ്പ് ആണിതെന്നും കോഴിക്കോട് നോർത്ത് – സൗത്ത് മണ്ഡലങ്ങളിലെ എൽഡിഎഫ് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News