
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്നും തീരുമാനമായില്ല. നേതാക്കളുടെ മുഖ്യമന്ത്രി കസേര തർക്കം പരിഹരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും ഇതുവരെ കഴിഞ്ഞില്ല. ഈ പോക്കാണെങ്കിൽ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. മുതിർന്ന നേതാക്കളും കടുത്ത അതൃപ്തിയുണ്ട്. അതേസമയം മുഖ്യമന്ത്രി കസേരയിൽ കണ്ണും നട്ടിരിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിൽ തന്നെയാണ്.
ഭൂരിപക്ഷത്തിൽ വിശ്വാസമർപ്പിക്കുകയാണ് കെ സി വേണുഗോപാൽ. സമവായത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. സമ്മർദ്ദം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ.
ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ ലാഗിനെതിരെ ലീഗും രംഗത്തെത്തി. തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിൽ പ്രതിഷേധം കനക്കുകയാണ്. ഇടഞ്ഞു നിൽക്കുന്ന ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ചർച്ചയ്ക്കായി ദീപാ ദാസ് മുൻഷി ലീഗ് നേതാക്കളെ വിളിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

