ഭരണഘടനാനിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനകര്‍മ്മം; മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ഭരണഘടനാനിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനകര്‍മ്മം 2025 ജൂണ്‍ 24-ാം തീയതി നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന ച‍ടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിർവഹിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

മുന്‍ നിയമസഭാ സാമാജികരുടെയും, ജീവനക്കാരുടെയും , സെക്രട്ടറിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ, നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സെമിനാര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍, ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ ജീവനക്കാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണം എന്നിവയാണ് അന്നേദിവസം സംഘടിപ്പിക്കുന്നത്.

Also read – ഇഡി ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; അന്വേഷത്തെ ബാധിക്കില്ലെന്ന് വിജിലന്‍സ് എസ് പി

കേരള നിയമസഭയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നവരും നിയമനിര്‍മ്മാണങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചിരുന്നവരുമായിരുന്ന മുന്‍ നിയമസഭാ സാമാജികരുടെയും നിയമസഭാ സെക്രട്ടേറിയറ്റിലെ മുന്‍ജീവനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ, ‘പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാനിര്‍മ്മാണസഭയുടെ ചര്‍ച്ചകള്‍ ഔദ്യോഗികമായി മലയാളത്തിലേക്ക് തര്‍ജമചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്. പാര്‍ലമെന്റിനും ഇന്ത്യയിലെ മറ്റു സംസ്ഥാന നിയമസഭകള്‍ക്കും എന്നും മാതൃകയായിട്ടുള്ള കേരള നിയമസഭയാണ് ആദ്യമായി ഇത്തരത്തില്‍ ഒരു സംരംഭത്തിന് നാന്ദികുറിച്ചതെന്നത് ഏറെ സന്തോഷകരവും അതിലേറെ അഭിമാനകരവുമാണ്.

Also read – മാട്ടുമന്ത പൊതുശ്മശാനത്തിലെ ജാതിമതിൽ പൊളിച്ചുമാറ്റി

ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊണ്ട് പരിണതപ്രജ്ഞരായ നമ്മുടെ ഭരണഘടനാശില്പികള്‍ ഈ രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തിയ സവിശേഷമായ പ്രക്രിയയെക്കുറിച്ച് പൗരനെന്ന നിലയില്‍ നാം മനസ്സിലാക്കേണ്ടതും വരുംതലമുറയ്ക്ക്കൂടി ആ അറിവ് പകര്‍ന്നു നല്‍കേണ്ടതും ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. ഭാഷാ സങ്കീര്‍ണ്ണതകളുടെ തടസ്സമില്ലാതെ പൊതുപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയിലും സാധാരണക്കാര്‍ക്ക് ഇന്ത്യയുടെ ആത്മാവായ ഭരണഘടന രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയ ചര്‍ച്ചകള്‍ മനസ്സിലാക്കാന്‍ സാധിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്.

1946 ‍ഡിസംബര്‍ 9 മുതല്‍ 1950 ജനുവരി 24 വരെ ഭരണഘടനാനിര്‍മ്മാണസഭ ആകെ 167 യോഗങ്ങള്‍ ചേരുകയും 1949 നവംബര്‍ 26-ന് ചേര്‍ന്ന യോഗത്തില്‍ ഭരണഘടനാ നിയമം പാസ്സാക്കുകയും 1950 ജനുവരി 24-ന് സഭ വീണ്ടും ചേര്‍ന്ന് ഭരണഘടനാനിര്‍മ്മാണസഭാംഗങ്ങള്‍ ഭരണഘടനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

Also read – നമ്മൾ ഒരുമിച്ച് മത്സരിച്ച്‌ ഒരുമിച്ച് ജയിക്കും: എം സ്വരാജ്‌

6377 പേജുകളുള്ള ഭരണഘടനാനിര്‍മ്മാണസഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് 12 വാല്യങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ 195‌0-ല്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണവും അതിബൃഹത്തുമായ ഈ പരിഭാഷാ പദ്ധതിയിലെ 1946 ഡിസംബര്‍ 9 മുതല്‍ 1947 മേയ് 2 വരെയുള്ള ഭരണഘടനാനിര്‍മ്മാണസഭയുടെ ആദ്യ മൂന്നു സമ്മേളനങ്ങളുടെ 21 ദിവസത്തെ ചര്‍ച്ചകളുടെ പരിഭാഷയാണ് ആദ്യ വാല്യമായി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ബാക്കിയുള്ളവ 12 വാല്യങ്ങളിലായി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

നിയമസഭാ സെക്രട്ടേറിയറ്റിലെയും നിയമ വകുപ്പിലെയും സര്‍വീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍, പൊതുജന പങ്കാളിത്തമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിഭാഷാരംഗത്ത് പരിചയസമ്പന്നരായവര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹകരണത്തോടെ നിര്‍വഹിച്ചിട്ടുള്ള ഈ പരിഭാഷ മുന്‍ നിയമസഭാ സെക്രട്ടറിയും പ്രഗല്‍ഭ നിയമജ്ഞനുമായ ഡോ. എന്‍. കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ പരിണതപ്രജ്ഞരായ നിയമവിദഗ്ധര്‍, ഭാഷാവിദഗ്ധര്‍, ഭരണഘടനാവിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി സസൂക്ഷ്മം പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും സാമാജികരും വിദഗ്ധരും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് അവ വിലയിരുത്തി, ചര്‍ച്ചകളുടെ അന്തഃസത്ത ചോര്‍ന്നു പോകാതെ പരമാവധി കുറ്റമറ്റരീതിയില്‍തന്നെ ഈ പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

Also read – ‘ആര്‍ എസ് എസുമായി സി പി ഐ എം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല’; ആർ എസ് എസുമായി സഖ്യം ഉണ്ടാക്കിയത് യു ഡി എഫെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

കൂടാതെ വജ്രകാന്തിയില്‍ പതിനാലാം കേരളനിയമസഭ, കേരളം പാസാക്കിയ നിയമങ്ങള്‍-പ്രഭാവ പഠനങ്ങള്‍ വാല്യം II, ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II, സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്നീ പുസ്തകങ്ങളും ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. പുസ്തക പ്രകാശനത്തെത്തുടര്‍ന്ന് മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍ (80 വയസിനുമുകളിനുള്ളവര്‍), ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന നിയമസഭാ മുന്‍ജീവനക്കാര്‍ (80 വയസിനുമുകളിനുള്ളവര്‍), മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള KLIBF 3 മാധ്യമ അവാര്‍ഡും കൂടാതെ, നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണവും സംഘടിപ്പിക്കും.

Also read – ‘ജമാഅത്തെ ഇസ്ലാമിയെ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി’; ഈ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ – അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയ മുന്‍ നിയമസഭാംഗം എം.ജെ. ജേക്കബിനെ ആദരിക്കും. ഭരണഘടനാനിര്‍മ്മാണസഭ ഡിബേറ്റ്സ് പരിഭാഷാ പ്രോജക്ട് വിദഗ്ധസമിതി ചെയര്‍പേഴ്സണ്‍ ഡോ. എന്‍. കെ. ജയകുമാറിന് പ്രത്യേകപുരസ്കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണം

ഉച്ചയ്ക്ക്ശേഷം 2.30 മുതല്‍ സംഘടിപ്പിക്കുന്ന കോൺസ്റ്റിറ്റ്യൂഷണല്‍ ഫെഡറലിസം- എമര്‍ജിംഗ് ചലഞ്ചസ് ആന്‍ഡ് റെസ്പോണ്‍സസ് എന്ന വിഷയത്തിലുള്ള സെമിനാറില്‍

  1. പ്രോഫ. ജി.ബി.റെഡ്ഡി, വൈസ് ചാന്‍സലര്‍, NUALS.
  2. ജസ്റ്റിസ് ജെ.ബി. കോശി , മുന്‍ ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി,
  3. ജസ്റ്റിസ് സോഫി തോമസ്, മുൻ‍ ജഡ്ജി, കേരള ഹൈക്കോടതി,
    ഡോ. എന്‍. കെ. ജയകുമാര്‍, ഭരണഘടനാ നിയമനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷാ വിദഗ്ദ്ധസമിതി ചെയര്‍പേഴ്സണ്‍,
  4. പ്രൊഫ. (ഡോ.) കെ.സി. സണ്ണി, മുന്‍ വൈസ് ചാന്‍സലര്‍ NUALS എന്നിവര്‍ പങ്കെടുക്കുന്നു.

തുടര്‍ന്ന് നിയമസഭാ സാമാജികരും നിയമസഭാ ജീവനക്കാരും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News