
ആസ്വാദകരെ ആകർഷിച്ച് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ചിത്ര പ്രദർശനം. മഴയെ എന്ന ചിത്രപ്രദർശനത്തിൽ മനുഷ്യനെയും പ്രകൃതിയും നിറങ്ങളിൽ കോർത്തിണക്കുകയാണ്. അക്രിലിക്ക് പെയിൻ്റിങ്ങിൽ തീർത്ത 200 കലാകാരന്മാരുടെ ചിത്രങ്ങളാണ് എറണാകുളം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചത്.
പല നിറങ്ങൾ നിറയുന്ന ക്യാൻവാസുകൾ, പ്രകൃതിയേയും മനുഷ്യാവസ്ഥകളേയും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ. 200ഓളം കാലകാരന്മാരുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് മഴയെ എന്ന പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
കേരള ചിത്രകലാ പരിഷത്തിൻ്റെ സംസ്ഥാനതല പെയിൻ്റിങ് ക്യാമ്പിൽ കലാകാരന്മാർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അക്രിലിക്കിൽ തീർത്ത ചിത്രങ്ങളുടെ വിഷയങ്ങൾ വൈധ്യമാർന്നവയാണ്.
Also Read: ശങ്കുവിന്റെ ആഗ്രഹം നിറവേറാൻ ആരംഭിച്ചു; അങ്കണവാടികളിൽ ബിർണാണി എത്തി തുടങ്ങി
ഫ്രെബുവരി 15 വരെ എറണാകുളം ദർബാർ ഹാളിലാണ് പ്രദർശനം. പല സ്ഥലങ്ങളിൽ ഉള്ള കലാകാരന്മാരുടെ ഒത്തുചേരലിൻ്റെ വേദി കൂടിയാണ് ഈ ചിത്ര പ്രദർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here