
പട്ടികജാതി വിഭാഗത്തിൽ ഉള്ളവർക്കായി പട്ടികജാതി വികസന വകുപ്പിന് കീഴിൽ മണ്ണന്തല അംബേദ്ക്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.ടി.എസ്) മുഖേന നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ്. മെഡിക്കൽ/എഞ്ചിനിയറിംഗ് പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദം/ബിരുദാനന്തര ബിരുദമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.
ALSO READ: ഒരുലക്ഷത്തിന് മുകളിൽ ശമ്പളം; ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അവസരം,250 ഒഴിവുകൾ
നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
പ്രായപരിധി: 01.04.2026ൽ 20 മുതൽ 36 വയസ് വരെ പ്രായപരിധിയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാനാവുക.
ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ ആകെ സീറ്റിന്റെ 25% പട്ടിക ജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കളളാടി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കി വയ്ക്കുന്നതാണ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മുഖേനെ പരിശീലനം ലഭിച്ചവർക്ക് ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിലേക്ക് വീണ്ടും പ്രവേശനം ലഭിക്കുന്നതല്ല.
ALSO READ: യൂണിയൻ ബാങ്കിൽ അപ്രന്റീസാകാം; കേരളത്തിലുൾപ്പെടെ 1865 ഒഴിവുകൾ
ഐ.സി.എസ്.ഇ.റ്റി.എസിന്റെ വെബ്‌സൈറ്റായ www.icsets.org മുഖേനെ ഓൺലൈനായി മാത്രമാണ് അപേക്ഷിക്കാനാവുക. 20.05.2026 വൈകുന്നേരം 5 മണിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471-2533272, 8547630004, 9847373627 എന്ന ഫോൺ നമ്പറിലോ www.icsets.org വെബ്സൈറ്റ് സന്ദർശിക്കുകയോ icsets@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

