ഞങ്ങളും വെള്ളം കോരിയതാണ്, വൈകിപ്പിക്കരുതെന്നാണ് ഹൈക്കമാന്‍ഡിനോട് പറയാനുള്ളത്: ഷിബു ബേബി ജോണ്‍

Shibu Baby John

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത വിഷയത്തില്‍ യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും പറയേണ്ടത് നാടന്‍ ഭാഷയില്‍ നല്ല ഭാഷയില്‍ പറയാനാണ് താല്‍പര്യപ്പെടുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ശോഭ കെടുത്താതെ പോകേണ്ടിയിരുന്നു. ഒരു തെറ്റിന് മറ്റൊരു തെറ്റ് എന്ന രീതിയില്‍ പോകുന്നത് ശരിയല്ല. വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാന്‍ഡിനോട് പറയാനുള്ളത്. സാങ്കേതികമായി പറഞ്ഞാല്‍ എം.എം. ഹസന്‍ പറഞ്ഞത് ശരിയാണ്. പക്ഷേ എം.എം. ഹസന് മറുപടി നല്‍കുന്നില്ല. ഞങ്ങളും വെള്ളം കോരിയതാണ്. ഞാനും നിങ്ങളെ പോലെ കാത്തിരിക്കുന്നു. ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പ്രോസസ് പുനപരിശോധിക്കണം. ജനങ്ങളുടെ റിയാക്ഷന്‍ മനസിലാക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Also read: ചെന്നൈ ബീച്ചിൽ സഞ്ജു ‘ചേട്ടന്റെ’ സർപ്രൈസ് എൻട്രി; ആരാധകരെ ഞെട്ടിച്ച് ഇടംകയ്യിൽ നിന്നും പറത്തിയത് സിക്സറുകളും, വീഡിയോ വൈറൽ

അതേസമയം മുഖ്യമന്ത്രി തീരുമാനം വൈകിപ്പിക്കരുതെന്ന അഭിപ്രായമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പങ്കുവെച്ചത്. പ്രഖ്യാപനം നേരത്തെ വരുന്നതാണ് നല്ലത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ല. മുഖ്യമന്ത്രി പ്രഖ്യാപനം എന്തുകൊണ്ടാണ് വൈകുന്നതെന്ന് അറിയില്ലെന്നും എന്നുമാണ് സുധീരന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News