
സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനും പ്രതിരോധമുയര്‍ത്താനും ഏവര്‍ക്കും ഊര്‍ജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്മരണകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാര്‍ അക്രമികള്‍ ചുട്ടെരിച്ച മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയുടെ വിധവയായ സാകിയ, കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജ്വല അധ്യായമാണ്.
Read Also: ഗുജറാത്ത് വംശഹത്യയുടെ അതിജീവിത, എംപിയുടെ വിധവ; സാക്കിയ ജഫ്രി വിടവാങ്ങി
അന്ന് കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടത്തിയ നരമേധത്തില്‍ എഹ്സാന്‍ ജഫ്രിയുടെയടക്കം 69 പേരുടെ ജീവനാണ് ഇല്ലാതായത്. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയ ജഫ്രിയുടെ നിയമയുദ്ധം കലാപത്തിന്റെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. ആ നീതി ഇന്നും ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് താഴെ പൂർണമായി വായിക്കാം:
Key words: zakia jafri, pinarayi vijayan

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here