
എ നജീമുദ്ദീൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളം ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്ത മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു നജീമുദ്ദീൻ എന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
ടൈറ്റാനിയത്തിന്റെ പ്രതാപകാലത്ത് 20 വർഷം അവർക്കായി കളിച്ച അദ്ദേഹം പിന്നീട് പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയനായി. കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൽ നിർണായക പങ്കുവഹിച്ച നജീമുദ്ദീന്റെ വേർപാട് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുന്‍ ഫുട്‌ബോള്‍ താരം എ നജീമുദ്ദീന്‍ അന്തരിച്ചു
മുന്‍ ഫുട്‌ബോള്‍ താരം എ നജീമുദ്ദീന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. 1973 മുതല്‍ 1981 വരെ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിരുന്നു. 1975 ല്‍ സന്തോഷ് ട്രോഫിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

