‘സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ പരസ്പരം മത്സരിക്കുകയാണ് ബിജെപിയും കോൺഗ്രസും; കിഫ്ബിവഴി പതിനായിരം കോടിയുടെ വികസനമാണ് സംസ്ഥാനത്ത് നടന്നത്’:മുഖ്യമന്ത്രി

CM Pinarayi Vijayan

ലരും ആക്ഷേപിച്ച കിഫ്ബിവഴി പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും, ലോകം തന്നെ അതിശയിക്കുന്നരീതിയിൽ അപൂർവ്വ രാജ്യങ്ങൾ മാത്രം സ്വന്തമാക്കിയ അതിദാരിദ്ര്യ മുക്തം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഇടതുപക്ഷ സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം

ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് സുഖകരമായ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ പരസ്പരം മത്സരിക്കുകയാണ് അവർ. എന്നാൽ, എൽഡിഎഫ് സർക്കാർ സാധാരണക്കാർക്കാണ് മുൻഗണന നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ രീതികളുെട മാത്രം മുന്നേറ്റമാണെന്നും അദ്ദേഹം വിശദമാക്കി.

Also read: കേരള സമൂഹത്തോട് മാപ്പ് പറയണം- യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ശ്രീമതി ടീച്ചർ

അതുകൊണ്ടുതന്നെ, പത്ത് വർഷം മുൻപത്തെ കേരളവും ഇന്നത്തെ പുരോഗതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ ആക്ഷേപം നേരിട്ട കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അങ്ങനെ, അൻപത് വർഷം കൊണ്ട് നടപ്പിലാക്കേണ്ട വികസനം വെറും പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Also read: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ ഉളിയന്നൂർ പാലം ഓർമയില്ലേ ? ഇനി അടിമുടി മാറും

വർഗ്ഗീയ സംഘർഷമില്ലാത്ത നാടാക്കി കേരളത്തെ മാറ്റി, എല്ലാത്തരം വർഗീയതയേയും ശക്തമായി എതിർക്കുന്ന നിലപാടാണ് സർക്കാരിന്നുള്ളത്. അതുകൊണ്ടുതന്നെ വർഗീയതയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് നമ്മൾ സ്വീകരിച്ചു. ഒരു വർഗ്ഗീയതയോടും സന്ധിയില്ല. ഇത് മറ്റുള്ളവർക്ക് കഴിയുമോ, എൽഡിഎഫിനല്ലാതെ മറ്റാർക്ക് കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Also read:ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് അവഗണ; തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം

കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതവും സഹായങ്ങളും കേന്ദ്ര സർക്കാർ നിഷേധിച്ചുകൊണ്ടേയിരിക്കുകയാണ്. കേരളം രക്ഷപ്പെടരുത് എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും, ജനസംഖ്യാനുപാതികമായ വിഹിതം പോലും നൽകുന്നില്ല, അർഹമായ സഹായം പോലും നൽകിയില്ല കേരളം രക്ഷപ്പെടേണ്ട എന്ന നിലപാട് തന്നെയാണ് കേന്ദ്രത്തിനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News