
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സ്കൂൾതല കർമ്മപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഒരു മഹാ വിപത്താണ് ലഹരി. ഈ മാരക വിപത്തിനെതിരെ നാം ഇന്ന് ഒരു പോരാട്ടം ആരംഭിക്കുകയാണ്. കുട്ടികൾ ആണ് ഇതിൻ്റെ മുന്നണി പോരാളികളെന്ന് കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇരുട്ടിൻ്റെ ശക്തിയിൽ മറഞ്ഞിരിക്കുന്ന ആളുകൾ ഉണ്ട്. അവർ പല ശ്രമങ്ങളും നടത്തും. ആട്ടിൻ തൊലിട്ട ചെന്നായ്ക്കളെ പോലെ പല മുഖം മൂടിയിട്ട ആളുകൾ ഉണ്ട്. ഇവരെ കരുതിയിരിക്കണം എന്നതാണ് നിങ്ങൾ ചെയ്യേണ്ടതെന്ന് കുട്ടികളോടായി മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; നിയമ നടപടിക്ക് കേരള സര്‍വകലാശാല
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കാൻ ഇടയുള്ള ലഹരി ഉപയോഗത്തെ തടയാനുള്ള നിരവധി പദ്ധതിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ബോധവൽക്കരണത്തിനൊപ്പം കുട്ടികളെ പിന്തിരിപ്പിക്കാനുള്ള പ്രധാന ചുമതല അധ്യാപകർക്കാണ് ഇതിനായി അധ്യാപകർക്കും പ്രത്യേക പരിശീല പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ രക്ഷിതാക്കളോടായി അദ്ദേഹം കുട്ടുകളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും. കുട്ടികളോട് ആരോഗ്യപരമായ സംവദിക്കുന്നതിനും, കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാനും രക്ഷിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആർ എസ് എസ് ഭാരതാംബ ചിത്രം: ഗവര്‍ണറെ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് ശരിയായ ബോധ്യം ഉണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേദിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനും സ്കൂളുകളിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. പൊതുസമൂഹം ഒന്നാകെ ക്യാമ്പയിനിൽ പൂർണമനസ്സോടെ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here