‘പൂക്കി’യെ തൂക്കി പിള്ളേർ; എന്തൊക്കെ കാണിക്കണം ഒന്ന് വൈറലാവാൻ, ഒടുക്കം ട്രോളോട് ട്രോൾ!

v d sathhesan Pooki troll

ഇന്നലെ വരെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്ന കേരളത്തിന്റെ പൂക്കി മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ ട്രോൾകൊണ്ട് മൂടുകയാണ് ജെൻസി പിള്ളേർ. പൂക്കിയാവാൻ കഷ്ടപ്പെടുന്ന മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ മേനോൻ സതീശനെ പിള്ളേർ കൈയോടെ പൊക്കി. ഇപ്പോഴിതാ അതിന്റെ വീഡിയോയും ട്രോളുമാണ് എങ്ങും!

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയും ഭാവവുമായിരുന്നു ആദ്യം വൈറലായത്. ഇതോടെ മുഖ്യമന്ത്രിക്ക് ‘ജെൻസി’ പദാവലിയിലെ ‘പൂക്കി’ പട്ടവും കിട്ടി. എന്നാലിന്ന് ഇതേ തന്ത്രം വീണ്ടും പയറ്റാൻ ശ്രമിച്ച മുഖ്യന് കിട്ടിയതോ മുട്ടന പണിയും. ശ്രദ്ധപിടിക്കാൻ ഭാവവുമായി എത്തിയ മുഖ്യമന്ത്രിയെ കണക്കിന് ട്രോളുകയാമ് സോഷ്യൽ മീഡിയ.

ALSO READ:‘മുണ്ടയിൽ കോരൻ മകൻ വിജയൻ തീർത്ത അളവുകോലിൽ വടശ്ശേരി ദാമോദരമേനോൻ മകൻ സതീശൻ അളക്കപ്പെടും’; ശ്രദ്ധനേടി ഫേസ്ബുക്ക് പോസ്റ്റ്

ആദ്യത്തേത് കുഴപ്പമില്ലെന്നും ഇപ്പോഴത്തെ ഭാവം അൽപ്പം കടുത്തുപോയെന്നുമാണ് ട്രോളുകളും കമന്റുകളും. ക്യൂട്നെസ് കുറച്ചുകൂടിപ്പോയെന്നും കളിയാക്കുന്നവരുമുണ്ട്. പൂക്കി പി ആർ സ്റ്റണ്ടാക്കിമാറ്റിയെന്നും ചില‌ർ അഭിപ്രായപ്പെട്ടു. മനഃപൂർവം അത്തരമൊരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ മുഖ്യമന്ത്രി വി ഡി എം സതീശൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും എന്നാലും ഇതൊത്തിരി കൂടിപ്പോയെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും പൂക്കി വീഡിയോക്ക് പിന്നാലെ പൂക്കി ട്രോളും ഇനി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തം.

ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്കെല്ലാം പൂക്കി എക്സ്രഷനുമിട്ട് തടിതപ്പാനാണോ ഇനിയങ്ങോട്ടും മുഖ്യമന്ത്രിയുടെ പ്ലാനെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. മോഡിഫിക്കേഷൻ അനുവദിക്കുമോ എന്നും സ്ത്രീകൾക്ക് ധനസഹായവും കെഎസ്ആർടിസി സൗജന്യയാത്രയും ലഭിക്കുമോ എന്നും പെൻഷൻ കൂട്ടുമോ എന്നുമൊക്കെ ചോദിച്ചാൽ ചിരിച്ച് പൂക്കി ഭാവവും കാട്ടി തടിതപ്പുമോ എന്ന് കണ്ടറിയാം. അതിവേ​ഗ റെയിൽവേയും ലൈഫ് മിഷനും പെൻഷനുമൊന്നും ഇല്ലെങ്കിലെന്താ നമുക്ക് വെളുക്കെ ചിരിക്കുന്ന മുഖ്യമന്ത്രി ഉണ്ടല്ലോ അല്ലേ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News