ഒന്ന് പ്രഖ്യാപിക്ക് ഹൈക്കമാൻഡെ…, മുഖ്യമന്ത്രിയാരെന്ന് തീരുമാനമായില്ല; കോൺഗ്രസ് പ്രവർത്തകരിലും അണികളിലും നിരാശ

Kerala CM row

മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ അന്തിമ തീരുമാനം ആകാത്തതോടെ കോൺഗ്രസ് പ്രവർത്തകരിലും അണികളിലും നിരാശ. കഴിഞ്ഞ ദിവസത്തെ മാരത്തോൺ ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേരളത്തിലെ നേതാക്കൾ അടക്കം പ്രതീക്ഷിച്ചത്. പ്രഖ്യാപനം കാത്ത്കെ പിസിസി ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്താൻ കാത്തിരിക്കുകയായിരുന്നു പ്രവർത്തകരും നേതാക്കളും.

അതേസമയം പല വിഭാഗങ്ങളായി തിരിഞ്ഞ് നേതാക്കൾക്കായി തെരുവിലും സോഷ്യൽ മീഡിയയിലും സമ്മർദ്ദം ശക്തമാക്കിയിട്ടും ഹൈക്കമാൻ്റിൻ്റെ അന്തിമ തീരുമാനം വൈകുന്നതിൽ ഏവർക്കും ആശങ്കയുണ്ട്. കെ സി വേണുഗോപാലിനേയും, വി ഡി സതീശനേയും, രമേശ് ചെന്നിത്തലയേയും വെവ്വേറെ എ ഐ സി സി നേതാക്കൾ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ നേതാക്കൾ കടുത്ത സമ്മർദ്ദം മുന്നോട്ടു വച്ചെങ്കിലും അന്തിമ തീരുമാനം എന്താകുമെന്ന് ആശങ്ക ഓരോരുത്തർക്കും ഉണ്ട്.

Also read: ചർച്ചയ്ക്കും തർക്കത്തിനും അറുതിയില്ലാതെ കോൺ​ഗ്രസ്; തെരുവ് യുദ്ധം നയിക്കുന്ന വി ഡി സതീശന് രൂക്ഷ വിമർശനം

ഇതിനിടയിൽ കേരളത്തിൻറെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി
ദീപ ദാസ് മുൻഷി ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയെ നടത്തി. കേരളത്തിലെ പൊതുസ്ഥിതി മനസിലാക്കി ഒരു സമവായ നീക്കത്തിനാണ് ഹൈക്കമാൻഡ് ശ്രമം നടത്തുന്നത്. കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുന ഖാർഗയുടെയും രാഹുൽ ഗാന്ധിയുടെയും
തീരുമാനമാകും ഇനി നിർണായകം ആകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News