
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. ഇന്ന് എട്ട് മരണം ആണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലായി പടരുന്ന പകർച്ചപ്പനിയും മറ്റ് രോഗങ്ങളും ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്ന് റിപ്പോർട്ട് ചെയ്ത എട്ട് മരണങ്ങളിൽ മൂന്നെണ്ണം എലിപ്പനി മൂലമാണ്. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. കൂടാതെ മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ, അമീബിക് മസ്തിഷ്കജ്വാരം എന്നിവ ബാധിച്ച് ഒരാൾ വീതവും മരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 150 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയത്. സംസ്ഥാനത്തൊട്ടാകെ ഇന്ന് മാത്രം 11,130 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

