
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഫ്ളക്സ് ഉയർത്തി മറുപടിയുമായി പ്രവർത്തകർ എത്തുമ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ യുദ്ധം കൂടിയാണ് പുറത്തുവരുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേൾക്കുന്നത്. ഇവർക്കായി കേരളത്തിന്റെ അങ്ങോളമിങ്ങോളം ഫ്ളക്സുകൾ ഉയരുകയാണ്. കെ സി വേണുഗോപാലിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് ഉയർന്നു. വി വാണ്ട് കെ സി എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്ന് ബോർഡും വെച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ഇന്നലെ വി ഡി സതീശനായി കൊല്ലത്ത് ഫ്ളക്സ് വെച്ചിരുന്നു. മൺറോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകൾ വച്ചത്. പട നയിച്ചവൻ കേരളം നയിക്കട്ടെ എന്ന് ആണ് ഫ്ലക്സ് ബോർഡിലെ വാചകം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൺറോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് ഉയർന്നിരിക്കുന്നത്.
ALSO READ: ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു
അതേസമയം ഇന്ന് കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെന്ററി പാർട്ടി യോഗം നടക്കും. രാവിലെ 10:30 ന് കെപിസിസി ആസ്ഥാനത്താണ് പാർലമെന്ററി പാർട്ടി യോഗം നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

