
ഇടതു മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന തീരുമാനത്തിൽ കേരളാ കോൺഗ്രസ് എം. പ്രവർത്തകരിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്ന വാർത്തയാണ് മുന്നണി മാറ്റമെന്നാണ് ഇന്നലെ കോട്ടയത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ജോസ് കെ മാണി വ്യക്തമാകിയത്.
അതേസമയം യു ഡി എഫ് കൺവീനർ അടുർ പ്രകാശ് കേരളാ കോൺഗ്രസ് നേതാക്കളെ കാണാൻ ശ്രമം നടത്തിയെങ്കിലും രാഷ്ട്രീയ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് കേരളാ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്.
കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്നു. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ആനുകാലികരാഷ്ട്രീയ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യുഡിഎഫിന്റെ ആത്മവിശ്വാസമാല്ലായ്മയില്‍ നിന്നാണ് മുന്നണി വിപുലീകരണ പ്രസ്താവനകള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഇടതു മുന്നണിയെ ശക്തിപ്പെടുത്താനും കോട്ടയത്ത് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here