കേന്ദ്രത്തിന്‍റെ കടൽ മണൽ ഖനന പദ്ധതിക്കെതിരെ പാർലമെന്‍റ് മാർച്ച് നടത്തി കേരള കോൺഗ്രസ്‌ എം

മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മാർച്ചിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉൾപ്പെടെ പ്രമുഖ നേതാക്കൾ ധർണയിൽ അണിനിരന്നു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയുള്ള മണൽ ഖനന പദ്ധതി കേന്ദ്രം പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ് കേരളാ കോൺഗ്രസ്‌ എമ്മിന്റെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്. ദില്ലി ജന്തർ മന്തറിൽ നടത്തിയ മാർച്ചിൽ കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്നെഴുതിയ പ്ലക്കാർസുമേന്തി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി.

also read; യുജിസി ചട്ടങ്ങൾ 2025: കേരളത്തിന്‍റെ നിലപാട് സംബന്ധിച്ച റിപ്പോർട്ട് യുജിസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും സമർപ്പിച്ചു

മണൽഖനനം മത്സ്യത്തൊഴിലാളികളെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്രസർക്കാർ ടെൻഡർ നടപടികളിൽ നിന്ന് പിന്മാറണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. മണൽ ഖനന വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.. പാർലമെന്റിന് പുറത്തും അകത്തും പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ധർണയിൽ കേരള കോൺഗ്രസ് എംഎൽഎമാരും പ്രവർത്തകരും അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News