
ചെഗുവേരയെ അധിക്ഷേപിച്ച് കോൺഗ്രസ്. എക്സിൽ ആണ് ചെഗുവേരയെ അധിക്ഷേപിക്കുന്ന ചിത്രം ഇവർ പങ്കുവെച്ചത്. ഇതിനു പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. “ഇതാണ് കേരളത്തിലെ കോൺഗ്രസ്” എന്ന പരിഹാസത്തോടെയാണ് പലരും ഇതിനെ വിലയിരുത്തുന്നത്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായ അദ്ദേഹത്തെ തള്ളിപ്പറയുന്നതിലൂടെ കോൺഗ്രസ് അതിന്റെ തന്നെ ചരിത്രത്തെയും അന്താരാഷ്ട്ര നിലപാടുകളെയും വിസ്മരിക്കുകയാണെന്ന് പലരും നിരീക്ഷിക്കുന്നു.
1959-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഔദ്യോഗികമായി സ്വീകരിച്ച വ്യക്തിത്വമാണ് ചെഗുവേര. അദ്ദേഹത്തെയാണ് ഇപ്പോൾ കോൺഗ്രസ് പരിഹസിക്കുന്നതെന്ന വൈരുദ്ധ്യമാണ് ഇവിടെ ചർച്ചയാകുന്നത്. ക്യൂബൻ വിപ്ലവത്തിന് ശേഷം ഇന്ത്യ സന്ദർശിച്ച ചെഗുവേരയെ ആണ് ജവഹർലാൽ നെഹ്‌റു സ്വീകരിച്ചത്.
ALSO READ: രേവന്ത് റെഡ്ഡി പരാമർശം പിൻവലിക്കണം; പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും: വി. ശിവൻകുട്ടി
പലസ്തീൻ മുതൽ ദക്ഷിണാഫ്രിക്ക വരെയും വിയറ്റ്‌നാം വരെയും ലോകമെമ്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും വിമോചന സമരങ്ങളുടെയും അടയാളമായി ഇന്നും ചെഗുവേരയുടെ ചിത്രങ്ങളും ചുവർചിത്രങ്ങളും ജ്വലിച്ചുനിൽക്കുന്നുണ്ട്. വിദേശാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള പ്രതീകമായാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നത്. സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി ആണ് ചെ.
Fe Kuvera pic.twitter.com/4DW80fUUw5
— Congress Kerala (@INCKerala) April 1, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




