തെരഞ്ഞെടുപ്പിലെ പരാജയം,കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

meeting

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. പാലായിൽ ചെയർമാൻ ജോസ് കെ മാണിയുടെ രണ്ടാം തോൽവി ചർച്ചയാകും. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പാലാ നിയോജകമണ്ഡലം സമ്പൂർണ്ണയോഗവും പാലായിൽ ചേർന്നിരുന്നു.

റോഷി അഗസ്റ്റിൻ ഉൾപ്പെടെ സിറ്റിങ് എംഎൽഎമാരുടെ പരാജയവും പ്രതിനിധികൾ ഇന്നത്തെ യോഗത്തിൽ ച‍ർച്ച ചെയ്യും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം എൽഡിഎഫുമായി ചേർന്ന് നിലപാടുകൾ വ്യക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News