
കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. നിലവിൽ എം.എൽ.എ. സ്ഥാനത്തേക്ക് വിജയിച്ചവരിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ആരുടേയും പേര് ജോസഫ് വിഭാഗം നിർദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
അതേസമയം പതിനാറാം മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ യുഡിഎഫിൽ തകൃതിയായി നടക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നൽകുമെന്നാണ് വിവരം. അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്ന് ഉറച്ച് നിൽക്കുകയാണ് ചെന്നിത്തല. മുസ്ലിം ലീഗുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്ന് വി ഡി സതീശൻ പറഞ്ഞതായിട്ടാണ് വിവരം. ലീഗ് വഴങ്ങിയില്ലെങ്കിൽ ഐ സി ബാലകൃഷ്ണൻ, ടി ജെ വിനോദ് , ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന് ആണ് ബദലായി നൽകിയ നിർദേശം.
ALSO READ: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ
തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ പറഞ്ഞിട്ടുണ്ട്. മന്ത്രി സ്ഥാനത്തെ പറ്റി യുഡിഎഫിൽ നിന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

