രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ ഫൈനൽ പ്രവേശനം അഭിമാന മുഹൂർത്തം: കേരള ക്രിക്കറ്റ് അസോസിയേഷൻ

Ranji Trophy Kerala Team

രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ ഫൈനൽ പ്രവേശനം അഭിമാന മുഹൂർത്തമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം സെലക്ഷനിൽ ഉൾപ്പെടെ ഇക്കുറി ഏറെ ജാഗ്രത പുലർത്തിയത് ഗുണം ചെയ്തെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു. രഞ്ജി ട്രോഫി കിരീടം ഇത്തവണ കേരളത്തിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിനീഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട് രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നത്തിനും. ആ കാത്തിരിപ്പ് പഴങ്കഥയാക്കി കൊണ്ടാണ് 74 വർഷത്തിനും 352 മത്സരങ്ങൾക്കുമിപ്പുറം കേരളം രഞ്ജി ട്രോഫി ഫൈനലിന് ഒരുങ്ങുന്നത്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കു മുഴുവൻ അഭിമാന മുഹൂർത്തമാണ് ഇതെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.

Also Read: ‘ഈ നേട്ടത്തിലെ ചാലകശക്തി കളിക്കാരുടെ പോരാട്ടവീര്യവും കെട്ടുറപ്പും’; രഞ്ജി ഫൈനലിലെത്തിയ കേരളത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ടീം സെലക്ഷനിലെ കൃത്യതയും മികച്ച പരിശീലക സംഘത്തിന്റെ സേവനവും നേട്ടത്തിലേക്ക് എത്തുന്നതിൽ നിർണായകമായി. അമിതാത്മവിശ്വാസം ഇല്ല, പക്ഷേ കപ്പ് കേരളത്തിലെത്തിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും കെസിഎ ജോയിന്റ് സെക്രട്ടറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News