നിപ: നാലാം തവണയും പ്രതിരോധിച്ചു, ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ  പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒ‍ഴിയുന്നവെന്ന് സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. 9 വയസ്സുകാരൻ 6 ദിവസം വെൻ്റിലേറ്ററിൽ
അതീവ ഗുരുതര നിലയിലായിരുന്നു. നിപ രോഗി വെൻ്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം.  കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ ക‍ഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തമിഴ്‌നാട് സ്വദേശി

ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ALSO READ: വയനാട് മാവോയിസ്റ്റ് ആക്രമണം; നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News