പുതിയ സംസ്ഥാന പൊലീസ് മേധാവി; യു പി എസ് സി യോഗം ഇന്ന് ദില്ലിയില്‍

kerala-dgp-upsc-meeting

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുളള യു പി എസ് സി യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയും നിലവിലെ ഡി ജി പിയും യോഗത്തില്‍ പങ്കെടുക്കും. ആറ് ഐ പി എസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.

യോഗത്തിന് ശേഷം യു പിഎസ് സി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിസഭയ്‌ക്കോ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡി ജി പിയെ തെരഞ്ഞെടുക്കുന്നത്.

Read Also: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കില്ല; ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി

വി എസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദനെ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. മകന്‍ വി.എ. അരുണ്‍കുമാറുമായി സംസാരിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ടീം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News