
കേരളത്തിലെ നാടക പ്രസ്ഥാനങ്ങൾക്ക് ഒരു ചരിത്രമുണ്ട്. അധികാരികളുടെ ഹുങ്കിനെ വകവയ്ക്കാതെയുള്ള അവതരണവും ആവിഷ്കാര മേന്മയും എഴുപതുകളിലെ നാടകങ്ങൾ ചരിത്രമായി മാറുന്നതിന്റെ കാരണമായി. സാംസ്കാരിക കേരളം മറന്ന നാടക വേദികളിലെ ജനകീയ മുഖം പപ്പൻ വള്ളിക്കാടിന്റെ ജീവിതം ഗവേഷണ നോവൽ ആക്കുകയാണ് ഒരു യുവ ചരിത്രകാരനായ സന്തോഷ് ഇല്ലോളിൽ.
മലയാള നാടക ചരിത്രത്തിൽ ഒഴിവാക്കാൻ ആവാത്ത പേരാണ് പപ്പൻ വള്ളിക്കാടിന്റേത്. കണക്കില്ലാത്ത സാഹിത്യ സാംസ്കാരിക സൃഷ്ടികളുടെ ഉടമ. കെ എസ് ആർ ടി സിയുടെ വോളി ബോൾ ടീമിൽ അങ്കമായിരുന്നു. കലയോടുള്ള ഒടുങ്ങാത്ത അഭിനിവേശം കാരണം കെഎസ്ആർടിസിലെ ജോലി ഉപേക്ഷിച്ചു. നാടകം കഥാപ്രസംഗം കാർട്ടൂൺ എന്നിങ്ങനെ പപ്പൻ വള്ളിക്കാടിന്റെ ലോകം വിശാലമായിരുന്നു. കാട്ടുകടന്നൽ,ആരാന്റെ ഹക്കിൽ ആയിരം കണ്ണ് എന്നീ നാടകങ്ങൾ രചിച്ചു. നാടകങ്ങളിലെ പപ്പന്റെ പാട്ടുകൾ ആസ്വാദകർ നെഞ്ചേറ്റു വാങ്ങി. കാളവണ്ടി,ചങ്ങലകൾക്കും വർഗ്ഗ ബോധം, കറവറ്റ പശു തുടങ്ങിയ വിഖ്യാത ഗാനങ്ങൾ പപ്പൻ വള്ളിക്കാടിന്റേതാണ്.
ALSO READ;‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷം; എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാവില്ലെന്ന നിലപാടിലുറച്ച് അൻസിബ
50 വർഷങ്ങൾക്ക് മുമ്പേയുള്ള രചനകളുടെ കൈയ്യെഴുത്ത് പ്രതികൾ നാമാവശേഷമായി. സാംസ്കാരിക കേരളം മറന്നു തുടങ്ങിയ ഈ അതുല്യ പ്രതിഭയെ ഓർത്തെടുക്കുകയാണ് പപ്പൻ വള്ളിക്കാട് അനുസ്മരണ സമ്മേളനം എന്ന നോവലിലൂടെ സന്തോഷ് എള്ളോളിൽ. 29 വർഷങ്ങൾക്ക് മുൻപ് മണ്മറഞ്ഞ പപ്പൻ എന്ന വ്യവസ്ഥിതികളെ വെല്ലുവിളിച്ച പ്രതിഭയെ നമുക്ക് ഗവേഷണ നോവലിൽ ഉടനീളം വായിച്ചെടുക്കാൻ ആകും. താൻ പിന്തുടർന്ന ഗാന്ധിയൻ നാരായണീയ ദർശനങ്ങൾ തന്റെ രചന രീതിയിലും തുടരാനായി സന്തോഷ് ഇല്ലോളിൽ പറയുന്നു.
ഗുരു നിത്യചൈതന്യ യതി ഞ്ജാന രത്ന പുരസ്കാരം, ഡോ. ഭീം റാവു അംബേദ്‌കർ പുരസ്കാരം, സ്വരാജ് പുരസ്കാരം, ഗ്രാമ നന്മ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ സന്തോഷ് ഇല്ലോളിൽ കരസ്ഥമാക്കിയിട്ടുണ്ട്. കേരളം സൗകര്യപൂർവ്വം മറന്ന പപ്പൻ വള്ളിക്കാടന്ന പ്രതിഭയെ തന്റെ മൂന്നാമത്തെ പുസ്തകത്തിലൂടെ നവ കേരളത്തിന് പരിചയപ്പെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സന്തോഷ് ഇല്ലോളിൽ..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

