
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മൂന്ന് സീറ്റുകളാണ് എൻഡിഎ മുന്നണിയ്ക്ക് നേടാനായത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടാൻ എൻഡിഎയ്ക്കാവുന്നത്. നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം. ഇപ്പോഴിതാ ബിജെപിയുടെ മുന്നേറ്റത്തിലെ അപകടവും വിജയത്തിന് പിന്നിലെ യുഡിഎഫ് ഡീലും തുറന്നുകാട്ടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.
രജിത് രാമചന്ദ്രൻ എന്നയാളുടെ പോസ്റ്റാണ് ഇത്. പോസ്റ്റ് ഇങ്ങനെ: ‘ബിജെപി വോട്ട് ഷെയർ 14 ശതമാനം ആണെന്ന് കരുതി ആരും സമാധാനം ആയി ഇരിക്കേണ്ട. ബിജെപിക്ക് 23 ശതമാനത്തിൽ അധികം വോട്ട് ഷെയർ ഉള്ള 20 മണ്ഡലങ്ങൾ ആണ് ലിസ്റ്റിൽ. പഠിക്കുക.. പഠിക്കുക… പഠിക്കുക… പരിഹാരം കാണുക.. അടുത്ത 5 വർഷം യുഡിഎഫ് ഭരിച്ചാൽ ബിജെപി വളരും, അതാണ് ഡീൽ.. ബാക്കി പറയുന്നില്ല’, രജിത് രാമചന്ദ്രൻ കുറിച്ചു. ബിജെപിക്ക് 23 ശതമാനത്തിൽ അധികം വോട്ട് ഷെയർ ഉള്ള 20 മണ്ഡലങ്ങളുടെ ലിസ്റ്റും ഒപ്പം നൽകിയിട്ടുണ്ട്.
ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… തിരുവനന്തപുരം എക്സ്പ്രസടക്കം ട്രെയിനുകളുടെ സർവീസിൽ മാറ്റം
അടുത്ത അഞ്ച് വർഷം യുഡിഎഫ് ഭരിച്ചാൽ ബിജെപി വളരുമെന്നും അതാണ് ഇരു മുന്നണികളും തമ്മിലുള്ള ഡീലെന്നുമാണ് പോസ്റ്റിൽ ഊന്നിപ്പറയുന്നത്. ബിജെപിയുടെ വോട്ട് ഷെയർ കൂടുന്നത് നിസാരമായി കാണാനാകുന്ന ഒന്നല്ല. വർഗിയരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സംഘപരിവാർ ആശയങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കുന്ന അവരുടെ തന്ത്രങ്ങൾക്കും വളരാനുള്ള നിലമൊരുക്കുകയാണ് ഇനി കേരളത്തിൽ യുഡിഎഫ് ചെയ്യാൻ പോകുന്നത് എന്നതും ഗൗരവതരമാണ്.
കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന രാഷ്ട്രീയത്തെ ഇവിടെ വളരാൻ അനുവദിക്കരുത്. സംഘവപരിവാർ ആശയങ്ങള്‍ കേരളത്തിന്റെ മണ്ണിൽ വേരൂന്നത് തടയാനും നമുക്ക് കഴിയണം. അതിനുള്ള ജാഗ്രത കൂടിയാണ് വരുന്ന അഞ്ച് വർഷം നമ്മളിൽ നിന്നുണ്ടാവേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

