
കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സബ്ഡിവിഷൻ പരിധിയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കൊടുവള്ളി, തിരുവമ്പാടി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് നടന്ന സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് താമരശ്ശേരി ഡിവൈഎസ്പി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
മാർഗനിർദേശങ്ങൾ ഇങ്ങനെ
- നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങൾ ആറു മണിക്ക് അവസാനിപ്പിക്കണം. കേന്ദ്രീകൃത ആഘോഷങ്ങൾ അഞ്ചാം തീയതി 6 മണിക്ക് മുമ്പും അവസാനിപ്പിക്കണം.
- പൊതു സ്ഥലത്ത് വെച്ച് പടക്കങ്ങളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.
- എല്ലാ ആഹ്ലാദ പ്രകടനങ്ങളുടെ കൂടെയും പ്രാദേശിക നേതാക്കളോ പ്രധാനപ്പെട്ട നേതാക്കളോ ഉണ്ടായിരിക്കണം
- പൊതുസ്ഥലങ്ങളിലൂടെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലുള്ള ബൈക്ക് റാലികളും മറ്റ് വാഹന റാലികളും നടത്താൻ പാടില്ല
- മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സമീപം വെച്ചോ വീടുകൾക്ക് സമീപം വെച്ചോ സ്‌ഫോടക വസ്തുക്കളോ പടക്കളോ ഉപയോഗിക്കാന്‍ പാടില്ല.
- നിയമ വിരുദ്ധമായ രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗമോ ഡിജെ വാഹനങ്ങളോ വിജയാഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാൻ പാടില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

