ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു

electricity

കേരളത്തിൽ കഴിഞ്ഞ നാളുകളിലെല്ലാമുണ്ടായ കടുത്ത ചൂടിൻ്റ ഭാ​ഗമായി വൈദ്യുതി ഉപഭോ​​ഗവും വലിയ രീതിയിൽ കൂടിയിരുന്നു. സർവ്വകാല റെക്കോർഡിലേക്കാണ് വൈദ്യുതി ഉപഭോ​ഗം ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നലെ മുതൽ കേരളത്തിൽ വൈദ്യുതി ഉപഭോ​ഗം കുറഞ്ഞു തുടങ്ങി. ഇന്നലെ മുതൽ സംസ്ഥാനത്ത് വേനൽ മഴ പെയ്തു തുടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോ​ഗവും സംസ്ഥാനത്ത് കുറയുന്നത്. ചൂടിന് താല്കാലികമായി കുറവുണ്ടാകുന്നതാണ് വൈദ്യതി ഉപഭോ​ഗം കുറയാണ് കാരണമായത്. ഓവർ ലോഡ‍് വരുന്ന സാഹചര്യത്തിൽ പവർ ട്രിപ്പാകുന്ന സാഹചര്യവും താല്കാലിമായി നേരിയ നിയന്ത്രണങ്ങളും കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നലെ അത്തരത്തിൽ യാതൊരു പ്രശ്നവും സംസ്ഥാനത്തുണ്ടായില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.

Also read: മഴയുണ്ടേ… മഴ… സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു; ചൂടിന് ​ഗുഡ് ബൈ

ഇനി വരുന്ന ദിവസങ്ങളിൽ വേനൽ മഴ ശക്തയാർജിക്കും സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് യെല്ലോ അലേ‌ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാ​ഹചര്യമാണെങ്കിൽ വൈദ്യുതി ഉപഭോ​ഗം ഇനിയും കുറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News