വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ല; ആശങ്ക വേണ്ട : മന്ത്രി കെ. കൃഷ്ണൻകുട്ടി

kerala-electricity-minister-k-krishnankutty-on-power-cut-and-lpg-shortage

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. എൽപിജി (LPG) ലഭ്യതയിലുണ്ടായ കുറവ് കാരണം ജനങ്ങൾ വ്യാപകമായി ഇൻഡക്ഷൻ അടുപ്പുകളെ ആശ്രയിക്കുന്നത് വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോഗം വർദ്ധിച്ചെങ്കിലും ഏത് തരത്തിലുള്ള പ്രതിസന്ധിയെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും, നിലവിൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : പാചക വാതക പ്രതിസന്ധി: കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം വെടിയണം; ഇടപെടൽ ഇല്ലാത്തത് പ്രതിഷേധാർഹം : മന്ത്രി ജി.ആർ. അനിൽ

ലോഡ് ഷെഡിംഗോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്തില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി, വൈദ്യുതി ദുരുപയോഗം ഒഴിവാക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ENGLISH SUMMARY : Electricity Minister K. Krishnankutty has assured the public that there will be no power cuts or load shedding in the state, despite a significant surge in electricity consumption

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News