
ആദ്യ ഇന്നിങ്സിൽ പൊരുതിനേടിയ ഒരു റൺ ലീഡ് രണ്ടാം ഇന്നിങ്സിൽ പൊരുതിനേടിയ സമനില. കശ്മീരിനെ മറികടന്ന് കേരളം രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ചു. കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫിയുടെ അവസാന നാലിലെത്തുന്നത്. 2019ലായിരുന്നു കേരളത്തിന്റെ ആദ്യ സെമി പ്രവേശനം.
ആദ്യ ഇന്നിങ്സിൽ കശ്മീരിന്റെ 280 റൺസ് എന്ന ലക്ഷ്യം ഭേദിക്കാൻ ഇറങ്ങിയ കേരളം ഒരു ഘട്ടത്തിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലായിരുന്നു. എന്നാൽ വാലറ്റത് ബേസിൽ തമ്പി (15) യെ കൂട്ടുപിടിച്ച് നാല് സിക്‌സും 12 ഫോറുകളും ഉൾപ്പടെ 115 റൺസെടുത്ത സൽമാൻ നിസാർ കേരളത്തിന് നിർണായകമായ ഒരു റൺ ലീഡി നേടി നൽകുകയായിരുന്നു.
Aldo Read: രോഹിത്തിനെ മടക്കി വുഡ്; മൂന്നാം ഏകദിനം ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം
കശ്മീർ രണ്ടാം ഇന്നിങ്സിൽ 399 റൺസ് എന്ന കൂറ്റൻ ലക്ഷ്യം കേരളത്തിന് മുന്നിലുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ ആദ്യമേ കശ്മീർ സ്വന്താക്കി. എന്നാൽ ഓപ്പണർ അക്ഷയ് ചന്ദ്രൻ (183 പന്തിൽ 48) ക്യാപ്റ്റൻ സച്ചിൻ ബേബി (162 പന്തിൽ 48) എന്നിവർ കശ്മീർ ബോളർമാർക്ക് മുമ്പിൽ പ്രതിരോധത്തിന്റെ മതിലുയർത്തി.
എന്നാൽ 180ന് ആറ്‍ എന്ന നിലയിലേക്ക് കേരളം വീണ്ടും തകർന്നു. സൽമാൻ നിസാർ (162 പന്തിൽ പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീൻ (118 പന്തിൽ പുറത്താകാതെ 67) എന്നിവർ വീണ്ടും കശ്മീർ ബോളർമാർക്കെതിരെ പ്രതിരോധമുയർത്തി. അതോടെ മത്സരം സമനിലയിലായി. കേരളം സെമിയിലുമെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

