എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്

എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുക.
1,23,623 കുട്ടികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 96,940പേരും എൻജിനീയറിംഗ് അപേക്ഷകരാണ്. പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20നകവും, വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20നകവും പ്രസിദ്ധീകരിക്കും.

രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് 2.30 മുതൽ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here