
ലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട എക്സൈസ് നടപടിയിൽ അന്വേഷണം. ഹോട്ടല്‍ മാനേജരായ യുവതിയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. എം ഡി എം എയുമായി പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഹോട്ടല്‍ മാനേജരും കേസിലെ സാക്ഷിയുമായ തന്‍റെ ദൃശ്യങ്ങള്‍ എക്സൈസ് പുറത്തുവിട്ടതിനെത്തുടര്‍ന്ന് വലിയ മാനസിക സംഘര്‍ഷത്തിലാണ് യുവതി.
ഇക്കഴിഞ്ഞ അഞ്ചിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ചേരാനല്ലൂരിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 110.73 ഗ്രാം എം ഡി എം എയുമായി ഒരു വനിത ഉള്‍പ്പടെ മൂന്നുപേരെ എക്സൈസ് പിടികൂടുകയായിരുന്നു.പരിശോധന നടക്കവെ എക്സൈസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.ഈ വീഡിയോയിലാണ് ഹോട്ടലിലെ മാനേജരും കേസില്‍ സാക്ഷിയുമായ യുവതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെട്ടത്. കേസിലെ പ്രതിയെന്ന നിലയില്‍ തന്‍റെ ദൃശ്യം മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബ പ്രശ്നങ്ങളുണ്ടാവുകയും വലിയ മാനസിക സംഘര്‍ഷത്തിലാവുകയും ചെയ്ത യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു
തനിക്ക് മാനഹാനിയുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. ദൃശ്യങ്ങൾ മനപ്പൂർവ്വം പുറത്തു വിട്ടതാണെന്ന് കരുതുന്നില്ലെന്നും വസ്തുതകൾ പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. യുവതിയുടെ പരാതി കമ്മീഷണര്‍ ചേരാനല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ചേരാനല്ലൂര്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

