
എറണാകുളം കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അനൂപ് ആണ് ആറ് ഗ്രാം എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായത്.
കോംബിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്തു നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബെംഗളുരൂവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.
Read Also: ഗുജറാത്തില്‍ വന്‍ ലഹരി വേട്ട; 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി കോസ്റ്റ് ഗാര്‍ഡ്
ഏതാനും വര്‍ഷങ്ങളായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു. വിഷുദിന തലേന്ന് ലഹരി വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
ലീഗ് നേതാവിന്റെ മകന്‍ രാസലഹരിയുമായി പിടിയില്‍
ലീഗ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നും രാസ ലഹരിയുമായി മകന്‍ പിടിയിലായി. മെത്താഫിറ്റമിന്‍ കൈവശം വച്ചതിനാണ് താമരശ്ശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് മുജീബ് അവിലോറയുടെ മകന്‍ റബിന്‍ റഹ്മാനെ എക്‌സ്സൈസ് അറസ്റ്റു ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here