‘കാരുണ്യ സ്പർശം’: ക്യാൻസർ മരുന്നുകള്‍ മാത്രമല്ല ട്രാൻസ്പ്ലാന്റ് മരുന്നുകളും ഇനി രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകും

veena george

ക്യാൻസർ മരുന്നുകള്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന ‘കാരുണ്യ സ്പർശം’ കൗണ്ടറുകളുടെ സേവനം വിപുലീകരിക്കുന്നു. കുറഞ്ഞവിലയിൽ മരുന്നുകൾ ലഭിക്കുന്നത് മാത്രമല്ല ഈ കൗണ്ടറുകൾ വഴി ഇനി മുതൽ അവയവമാറ്റ ശസ്ത്രക്രിയ (Transplant) കഴിഞ്ഞവർക്കുള്ള മരുന്നുകളും ലഭ്യമാകുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഈ സുപ്രധാന തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ക്യാൻസർ മരുന്നുകള്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ കാരുണ്യ സ്പര്‍ശം കൗണ്ടറുകളിലൂടെയാണ് ഈ മുരുന്ന് ലഭ്യമാക്കുന്നത്. ആരംഭ ഘട്ടത്തില്‍ 14 കാരുണ്യസ്പര്‍ശം കൗണ്ടറുകളിലൂടെയാണ് ട്രാന്‍സ്പ്ലാന്‍റ് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക.

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍(സീറോ പ്രോഫിറ്റ് കൌണ്ടർ) ലഭ്യമാക്കുന്നതിന് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളുടെ വിവരങ്ങള്‍.

• തിരുവനന്തപുരം ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

• കൊല്ലം ജില്ലയില്‍ ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം

• പത്തനംതിട്ട ജില്ലയില്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട

• ആലപ്പുഴ ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

• കോട്ടയം ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം

• ഇടുക്കി ജില്ലയില്‍ താലൂക്ക് ആശുപത്രി, നെടുങ്കണ്ടം

• എറണാകുളം ജില്ലയില്‍ ജനറല്‍ ആശുപത്രി, എറണാകുളം

• തൃശൂര്‍ ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍

• പാലക്കാട് ജില്ലയില്‍ ജില്ലാ ആശുപത്രി, പാലക്കാട്

• മലപ്പുറം ജില്ലയില്‍ ജില്ലാ ആശുപത്രി, തിരൂര്‍

• കോഴിക്കോട് ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്

• വയനാട് ജില്ലയില്‍ ജില്ലാ ആശുപത്രി, മാനന്തവാടി

• കണ്ണൂര്‍ ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം

• കാസര്‍ഗോഡ് ജില്ലയില്‍ ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News