വത്തിക്കാൻ പ്രതിനിധിക്ക് യാത്രയയപ്പ് നൽകി കേരളം

kerala-farewell-to-vatican-envoy-leopold-girelli-kv-thomas

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്. ഇന്ത്യയിൽ നിന്ന് ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന് ന്യൂഡൽഹിയിലെ വത്തിക്കാൻ കാര്യാലയത്തിൽ വെച്ചാണ് കേരളം ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് സംസ്ഥാന സർക്കാരിന് വേണ്ടി ചടങ്ങിൽ പങ്കെടുത്തു.

യാത്രയയപ്പിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത പ്രത്യേകം രൂപകല്പന ചെയ്ത, ക്രിസ്റ്റലിൽ ആലേഖനം ചെയ്ത വല്ലാർപാടത്തമ്മയുടെ ചിത്രം ലിയോപോൾഡോ ഗിരേലിക്ക് സമ്മാനിച്ചു. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് മംഗളങ്ങൾ നേരുകയും ചെയ്തു.

ALSO READ : മുഹമ്മദ് റിയാസ്, വി​ദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തി;മന്ത്രിമാരെ തീരുമാനിക്കുന്നത് കൂട്ടായി ആലോചിച്ച്: മുഖ്യമന്ത്രി

വല്ലാർപാടത്തമ്മയുടെ ചിത്രം ഏറെ ഇഷ്ടപ്പെട്ട ഗിരേലി, ഇത് രൂപകൽപ്പന ചെയ്ത വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിലിനോട് തന്റെ പ്രത്യേക നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News