കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

46-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായും ദര്‍ശന രാജേന്ദ്രനാണ് മികച്ച നടിയായും (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) തെരഞ്ഞെടുക്കപ്പെട്ടു.

‘അറിയിപ്പ്’ സിനിമയ്ക്ക് മഹേഷ് നാരായണനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. കമല്‍ഹാസന് ആണ് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ്. ശോഭന, വിനീത്, വിജയരാഘവന്‍, തിരക്കഥാകൃത്ത് ഗായത്രി അശോകന്‍, മോഹന്‍ ഡി. കുറിച്ചി എന്നിവരെ ചലച്ചിത്ര പ്രതിഭാപുരസ്‌കാരം നല്‍കി ആദരിക്കും.

ശ്രീലാല്‍ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവര്‍ നിര്‍മിച്ച രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്‍’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങള്‍. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാര മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി. കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)

മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)

മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)

മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)

മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)

മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)

മികച്ച ബാലചിത്രം: ഫൈവ് സീഡ്സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)

മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)

മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)

മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)

അഭിനയം: അഡ്വ ഷുക്കൂര്‍, പി.പി. കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)

പ്രത്യേക ജൂറി പുരസ്‌കാരം: മോണ തവില്‍ (ആയിഷ)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)

അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം)

സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്), കായ്പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News