കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷ കാലാവധിയുള്ള കടപ്പത്രം ബിഎസ്ഇ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ 8.89% നിരക്കിലാണ് തുക സമാഹരിച്ചത് . അംഗീകൃത റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന AA ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ എഫ് സി. നിലവിലെ സാഹചര്യത്തില്‍ മികച്ച നിരക്കിലാണ് കെ എഫ് സി ക്ക് തുക സമാഹരിക്കാന്‍ കഴിഞ്ഞത്.

കടപ്പത്രങ്ങള്‍ വഴി ഇത്രയും തുക സമാഹരിക്കാന്‍ കഴിഞ്ഞത് കെ എഫ് സി യുടെ സാമ്പത്തിക ഭദ്രതയാണ് സൂചിപ്പിക്കുന്നെതെന്ന് കെഎഫ്സിയുടെ സിഎംഡി ശ്രീ.സഞ്ജയ് കൗള്‍ ഐ എ എസ് പറഞ്ഞു. കേരള സര്‍ക്കാര്‍ കെ എഫ് സി ക്ക് 100 കോടി രൂപ മൂലധനം നല്‍കിയതുവഴി കോര്‍പറേഷന്റെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളിലായി. 2016 മുതല്‍ കെ എഫ് സി ബാലന്‍സ് ഷീറ്റിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഗ്യാരണ്ടി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു.

Also Read: കോൺഗ്രസ് മറുപടി പറയുമോ? പൗരത്വ ഭേദഗതി വിഷയത്തിൽ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് വായ്പ്പ നല്‍കുന്നതിനായി ഈ തുക വിനിയോഗിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെഎഫ്സി കടപ്പത്ര വിപണിയില്‍ നിന്ന് 700 കോടി രൂപയോളം കൂടുതല്‍ തുക സമാഹരിക്കുവാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News