
ഇപ്പോള്‍ സോഷ്യല്‍ ഇപ്പോള്‍ വൈറലാകുന്നത് എറണാകുളം മുളന്തുരുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കരുണ കലര്‍ന്ന പ്രവര്‍ത്തിയാണ്. വാഹനം ഇടിച്ച് പരുക്കേറ്റ തെരുവ് നായയ്ക്ക് വീല്‍ ചെയര്‍ ഉണ്ടാക്കി നല്‍കിയാണ് ഇവര്‍ കൈയടിയേറ്റ് വാങ്ങുന്നത്.
ഒരാഴ്ച്ച മുമ്പാണ് മുളന്തുരുത്തി ഫയര്‍ സ്റ്റേഷനിലേക്ക്ഒരു തെരുവുനായ ചത്ത് വഴിയില്‍ കിടപ്പുണ്ട് എന്ന് പറഞ്ഞ് ഒരു ഫോണ്‍കോള്‍ എത്തുന്നത്. ചെന്ന് നോക്കിയപ്പോള്‍ ജീവന്‍ ബാക്കിയുണ്ട്. തുടര്‍ന്ന് ഷനിലെത്തിച്ച് ശുശ്രൂഷിച്ചു. കാല് തളര്‍ന്ന് പോയ നായയ്ക്ക് യൂട്യൂബില്‍ നോക്കി ഒരു വീല്‍ ചെയര്‍ ഉണ്ടാക്കി. പിവിസി പൈപ്പും പഴയ കാറിന്റെ സീറ്റ് ബെല്‍റ്റും ഉപയോഗിച്ചായിരുന്നു വീല്‍ ചെയര്‍ നിര്‍മാണം.
ഡോക്ടറെ കാണിച്ചപ്പോള്‍ പ്ലാസ്റ്റര്‍ ഇടണമെന്നായിരുന്ന് നിര്‍ദേശിച്ചെങ്കിലും അത് പ്രായോഗികമല്ലായിരുന്നു. നായ കൂട്ടത്തില്‍ കൂടിയതോടെ അവള്‍ ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മാളുവായി. ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മാളു ഇപ്പോള്‍ ഫയര്‍ സ്റ്റേഷന്റെ പുതിയ സെക്യൂരിറ്റി കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

