‘മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്’; മുന്നറിയിപ്പുമായി അഗ്നി രക്ഷാ സേന

തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി ശമനസേന. ഫോൺ ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകട സാധ്യതയേറുന്നു.
ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങള്‍.

ഇന്ന് ഇന്നലെ രാത്രി പത്തരയോടെയാണ് വീഡിയോ കണ്ടുകൊണ്ടിരിക്കെ പട്ടിപ്പറമ്പ് സ്വദേശി ആദിത്യശ്രീ മരണപ്പെടുന്നത്. പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചത്.റെഡ്മി 5 പ്രോ ഫോൺ ആണ് പൊട്ടിത്തെറിക്ക് കാരണമായത്.അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെൻസിക് പരിശോധനനയിൽ നിന്ന് വ്യക്തമായി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലായിരുന്നു. കുട്ടി പുതപ്പിനുള്ളിൽ വെച്ച് ഫോൺ ഉപയോഗിച്ചതും അപകടത്തിന്റെ ആഘാതം കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News