കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ

കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ. 2024 മാർച്ച് 29,30 ,31 എന്നീ ദിവസങ്ങളിൽ നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഈ ഇവന്റിൽ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിങ് അത്ലറ്റുകൾ വിവിധ ഭാഗങ്ങളിൽ പരസ്പരം മത്സരിക്കും എന്നും മന്ത്രി പറഞ്ഞു.

ALSO READ: ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇന്ത്യയിലെ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ സർഫിംഗ് ഇനത്തിന്റെ ക്യാപിറ്റൽ സ്റ്റേറ്റ് ആക്കി മാറ്റുവാനും ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്ടർ സ്പോർട്സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായികവിനോദം ആസ്വദിക്കുവാനും ഇത് അവസരം ഒരുക്കും. കേരളത്തിന്റെ പ്രധാന കേന്ദ്രമായി ഇതിലൂടെ വർക്കലയെ ഇന്ത്യയിൽ തന്നെ പരിചയപെടുത്തുവാനും കഴിയും എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മൂന്നാം തവണയും അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി

അതേസമയം ജലസാഹസിക ടൂറിസത്തിൽ പുതിയ മുന്നേറ്റമാണ് വർക്കലയിൽ ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പാപനാശത്ത മന്ത്രി മുഹമ്മദ് റിയാസ് ഡിസംബർ 25 നു ഉദ്‌ഘാടനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News