
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ്. സ്പെയ്സ് ഇക്കോണമിയിൽ സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കരിമണൽ ഖനനത്തിലും സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കുമെന്നതാണ് യുഡിഎഫിന്റെ ബജറ്റ്.
കേരളത്തിന്റെ തനത് വരുമാനം ദേശീയ ശരാശരി വരുമാനത്തേക്കാൾ കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഎഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. സാമ്പത്തിക രംഗത്ത് പരമ്പരാഗത രീതികൾ മാറണം.5 വർഷം കൊണ്ട് കേരളത്തെ ലോക മാരിടൈം രംഗത്ത് വൻശക്തിയാക്കും. വിഴിഞ്ഞം റിംഗ് റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും,കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കും,പ്രദേശവാസികൾക്ക് ജോലിക്ക് പ്രത്യേക സംവരണം നൽകും,തുറമുഖ നഗര പദ്ധതിക്ക് സ്വകാര്യ നിക്ഷേപം,കേരള മാരിടൈം പോളിസി രൂപീകരിക്കും,മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഏവിയേഷൻ ഹബ്ബിന് 200 കോടി രൂപയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയുമാണ് യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

