എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും; അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

cp john

സംസ്ഥാനത്തുണ്ടായ എല്ലാ വാ​ഹനാപകടങ്ങളെക്കുറിച്ചും അന്വേഷിക്കാൻ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്. എല്ലാ ജില്ലയിലും “പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം ” രൂപീകരിക്കാനുള്ള തീരുമാനം ​ഗതാ​ഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.

സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കുകയാണ് ലക്ഷ്യം. രണ്ടുപേരിൽ കൂടുതൽ മരിക്കുന്ന അപകടങ്ങളാണ് അന്വേഷിക്കുക. ജില്ലയിലെ ആർടിഒ, പോലീസ് ഇൻസ്പെക്ടർ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥിരം അംഗങ്ങൾ

also read; കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് പരിചയക്കുറവ്, സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം

ദേശീയപാത ഉദ്യോഗസ്ഥർ, നാറ്റ്പാക്കിലെ ഉദ്യോഗസ്ഥൻ എന്നിവരേയും ഇൻവസ്റ്റി​ഗേഷൻ ടീമിൽ ഉൾപ്പെടുത്തും. ഡ്രൈവർമാരുടെ മാനസിക ആരോഗ്യം പരിശോധിക്കാൻ ഡോക്ടർമാരെ ഉൾപ്പെടുത്താനും ആലോചന. കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News