വീട് സന്ദർശനത്തിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ പോക്സോ കേസ്

FR JOSEPH KODIYAN POCSO CASE KERALA

തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

ALSO READ: ‘പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്ക് മീതെ ബുൾഡോസർ കയറ്റുന്നത് മറച്ചുവെക്കുന്നവർ കേരളത്തിൽ നിന്നും ഭരണനിർവ്വഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുണ്ട്’; തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News