വാങ്ങാൻ ഇതാണ് പറ്റിയ സമയം! വീണ്ടും ഇടിഞ്ഞ് സ്വർണവില

kerala gold price today

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്നലെ പവന് 1,07,040 രൂപ വിലയുണടായിരുന്ന സ്വർണ്ണത്തിന്റെ ഇന്നത്തെ വില പവന് 1,02,680 രൂപയാണ്. ഇന്നലയെ അപേക്ഷിച്ചു ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ 4,360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇന്നലെ 13,380 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 545 രൂപ കുറഞ്ഞ് 12,835 രൂപയിലെത്തി.

Also Read: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇന്ന് പൊയ്ക്കോളൂ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആണ് സ്വർണവില പ്രവചനങ്ങൾക്കതീതമായി താഴേക്ക് വീണത്. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഡോളറിന്റെ മൂല്യം ശക്തിപ്രാപിച്ചതും, നിക്ഷേപകർ ഊർജ്ജ ചെലവുകൾ വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിനും ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും ഉള്ള ആശങ്കകൾ കാരണം വൻ വിറ്റഴിക്കൽ നടത്തുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.സംഘർഷം തുടരുന്നതും ലോകമെങ്ങും ഊർജ്ജക്ഷാമം വ്യാപിക്കുന്നതും വിപണിയെയും സ്വര്ണവിലയേയും എങ്ങനെ സ്വാധീനിക്കും എന്ന ഉറ്റു നോക്കുകയാണ് വിദഗ്ധർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News