സ്വർണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം! വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

kerala gold price today

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ ഇന്നുതന്നെ വേ​ഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം ഇന്ന് നടക്കുന്നത്.

ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയാണ് ഇന്നത്തെ വില. ജൂണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 1,08,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് 1560 രൂപ കുറഞ്ഞാണ് വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്.

ALSO READ: ഫിഫ ലോകകപ്പ് 2026: മെക്സിക്കോയും കൊറിയയും തകർക്കുമോ അതോ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഞെട്ടിക്കുമോ? അറിയാം ആദ്യ ദിന പോരാട്ടങ്ങളെ പറ്റി

13,350 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 13,645 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് ഈടാക്കിയിരുന്നത്. അതേസമയം സ്വർണ വില ഇനിയും കുറയുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണ വില താഴേക്ക് തന്നെയാണ് കിതക്കുന്നത്. വരും ദിവസങ്ങളിലും ഇതേ ട്രെൻഡ് തുടരുമോ എന്നാണ് വിദ​ഗ്ധരടക്കം നോക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും സ്വർണ ഉൾപ്പെടെ, വിപണികളിൽ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയുമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News