സ്വർണവില വീണ്ടും കൂപ്പുകുത്തിയോ; ഇന്ന് എത്ര കുറഞ്ഞു? അറിയാം നിരക്ക്

GOLD PRICE KERALA TODAY

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,18,960 രൂപയായി.

ഇന്നലെ 1,19,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് വില കുറയുകയായിരുന്നു. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ വൻ വർധനവാണ് രാവിലെ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് ഇന്നലെ രാവിലെ വർധിച്ചത്. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി കൂടിയത്. പിന്നാലെ വൈകുന്നേരത്തോടെ വില കുറഞ്ഞു.

ALSO READ: അന്നം മുടങ്ങുമോ? കൊച്ചിയിലും പാചകവാതക പ്രതിസന്ധി രൂക്ഷം, ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

440 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇതോടെ വില 1,19,320 രൂപയായി. ഇപ്പോ‍ഴിതാ അതേ ട്രെന്റ് നിലനിർത്തി സ്വർണവില വീണ്ടും താ‍ഴോട്ടേക്ക് പതിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സ്വർണ വിലയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News