
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. 360 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,880 രൂപയായി.
ഇന്നലെ 1,14,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയായിരുന്നു ഇത്. ശനിയാഴ്ചയും ഇതേ വിലയായിരുന്നു. ഇപ്പോഴിതാ ആ വിലയിൽ നേരിവ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ ഉണ്ടായ വലിയ മാറ്റങ്ങള്‍ ഇന്ത്യയിലും കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ നിലയിൽ സ്വാധീനിച്ചതോടെ ഇത്, സ്വർണ വിലയെയും ബാധിച്ചു.
ALSO READ: ‘ആരാടോ തൻ്റെ മമ്മി’? പാപ്പരാസിയോട് തട്ടിക്കയറി നടി ശ്രുതി ഹാസൻ, വീഡിയോ വൈറല്‍…
കേരളത്തിലും സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് കഴിഞ്ഞ കുറച്ചുനാളുകളിലായി രേഖപ്പെടുത്തുന്നത്. ഇനിയും വില മാറിമറിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

