റെസ്റ്റെടുത്തിട്ട് ഓടി തുടങ്ങി സ്വർണം; വീണ്ടും സ്വർണവില വർധിച്ചു

kerala gold price today

പിടി കിട്ടാതെ കുതിച്ച് സംസ്ഥാനത്തെ സ്വർണ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന വില സ്വർണത്തിന്റെ വില ഇന്നും കുതിച്ചുയർന്നിട്ടുണ്ട്. സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് കൂടുതൽ നിരാശ നൽകിയാണ് സ്വർണത്തിന്‍റെ കുതിപ്പ്. ഇന്ന് 72,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ 560 രൂപ വർധിച്ചു. 9,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 8,945 രൂപയായിരുന്നു.

ALSO READ; ‘എന്‍റെ മുഖം, എന്‍റെ ഫുൾ ഫിഗർ’: പത്രത്തിൽ പടം വരാനുള്ള നേതാക്കളുടെ തള്ളിക്കയറ്റം; വിമർശിച്ച് കോൺഗ്രസ് മുഖപത്രം

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News