കിതച്ചത് കുതിക്കാനോ! സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

kerala gold rate today

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.

1,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ALSO READ: പഞ്ചാബിൽ ഇരട്ട സ്ഫോടനങ്ങൾ; അമൃത്സർ കന്റോൺമെന്റിനും ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിനും സമീപം മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറി

മെയ് നാലിന് ദിവസത്തിന്റെ തുടക്കത്തിൽ 110680 രൂപയും ഉച്ചയ്ക്ക് ശേഷം 109720 രൂപയുമായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് 1,09,400 രൂപയിലേക്ക് ഇന്നലെ സ്വർണവില താഴ്ന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.

പണിക്കൂലിക്ക് പുറമെ 13,870 രൂപയാണ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഈടാക്കേണ്ടി വരിക. ഇന്നലെ 13,675 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. സ്വർണം വാങ്ങാൻ പ്ലാനുള്ളവരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് ഇപ്പോ‍ഴത്തെ വില വർധനവ്. അടുത്തിടെയാണ് വിലയിൽ വലിയ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News