സ്വർണവിലയിലെ ട്രെൻഡ് മാറി! 2160 രൂപ ഇന്ന് കൂടി, ഒരു പവന് എത്രയായി എന്നറിയേണ്ടേ?

kerala gold price today

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില ഉണ്ടായിരുന്നത്. 1,06,800 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വ്യാഴാഴ്ചയിലെ വില.

ജൂൺ ആദ്യം 1,14,560 രൂപയിൽ നിന്നാണ് വില കുറഞ്ഞ് 1,06,800 രൂപയിലേക്ക് എത്തിയത്. ജൂൺ പത്തിന് ആദ്യം 109160 രൂപയും പിന്നീട് 108360 രൂപയിലേക്കും ഒരു പവൻ സ്വർണത്തിന്റെ വില കുറഞ്ഞു. പിന്നീട് 1,06,800 രൂപയിലേക്ക് നിരക്ക് കുറയുകയായിരുന്നു.

ALSO READ: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റ്; നാലാം യോഗത്തിൽ അയോഗ്യനാക്കാമെന്ന് മുനിസിപ്പൽ ആക്ട്, ബിജെപി പ്രതിസന്ധിയിൽ

എന്നാൽ വെള്ളിയാഴ്ച സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് 1,08,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 2160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് മാത്രം കൂടിയത്. ഒരു ​ഗ്രാം സ്വർണത്തിന് 13,620 രൂപയാണ് ഇന്നത്തെ വില. 270 രൂപയാണ് ഇന്ന് കൂടിയത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ലോകമെമ്പാടുമുള്ള വിപണികളെ ബാധിക്കുന്നുണ്ട്. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണം ഉൾപ്പെടെ, വിപണികളിൽ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയുമാണ് നിലനിൽക്കുന്നത്.

Gold Price in Kerala Surges Again: ₹2160 Increase Today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News