താഴോട്ട് താഴോട്ട് സ്വർണവില; ഇന്നും വിലയിൽ ഇടിവ്

today's-gold-price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 72,560 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 9070 രൂപയായി. ഇന്നലെ ഒരു പവന് സ്വർണത്തിന് 72,760 രൂപയായിരുന്നു. ഇന്നലെ രാവിലെ പവന് 73,240 ആയിരുന്നു ഉച്ചയ്ക്ക് അത് 72,760 രൂപയായി കുറഞ്ഞു. ഇന്നലെ പവന് ആയിരത്തിലധികം രൂപയുടെ കുറവാണ് ഉണ്ടായത്.

കടയിലേക്ക് ഓടാന്‍ വരട്ടെ

കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 74,560 രൂപയില്‍ നിന്ന് പവന് 1,320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ കുറവ് കണ്ട് ആഭരണം വാങ്ങാന്‍ കടയിലേക്ക് പോയാല്‍ പെട്ടുപോകും. കാരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല.ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 83,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.

Also Read: പാന്‍ കാര്‍ഡ് ഇല്ലേ..? ഇനി അപേക്ഷിക്കണമെങ്കില്‍ ഇത് മസ്റ്റ്!

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News