
ഇന്നലെയും കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നും താഴേക്ക് തന്നെയാണ് കുതിപ്പ് തുടരുന്നത്. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്.
സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന കഴിഞ്ഞ ഏപ്രിൽ 23 മുതലാണ് ആശ്വാസകരമായ രീതിയിൽ വില കുറയാൻ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വർണവിലയിൽ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വർധന വിലയിൽ സംഭവിച്ചിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച സ്വർണവിലയിൽ സംഭവിക്കുന്നത്.
ALSO READ: ചൂയിങ് ഗം വെറുതെ ചവച്ച് നടക്കേണ്ട; തലച്ചോറിന് വരെ കുഴപ്പമാകുമെന്ന് പഠനം
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് സ്വർണവിലിയലെ വർധനവിന് കാരണമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയുടെ വർധനവിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here